ഗോപാലകൃഷ്ണ ഘോഖലെ സ്ഥാപിച്ച സര്‍വ്വന്‍സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയില്‍ കേരളത്തില്‍ ആരഭിച്ച സാമുതായിക സംഘടനയേത് ?
ഉത്തരം: നായര്‍ സര്‍വ്വീസ് സൊസൈറ്റി

➤  1925 ല്‍ ഗാന്ധിജിയും ശ്രീ നാരായണ ഗുരുവുമായി കൂടിക്കാഴ്ച്ച നടന്നതെവിടെ ?
ഉത്തരം : വര്‍ക്കല

➤  1891ല്‍ പരവൂരില്‍ നിന്നും സുജന നന്ദിനി എന്ന പേരില്‍ വര്‍ത്തമാന പത്രം ആരംഭിച്ചതാര് ?
ഉത്തരം : കേശവന്‍ ആശാന്‍

➤  വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ തിരുവിതാം കൂര്‍ ഭരിച്ചിരുന്നത് ആരായിരുന്നു ?
ഉത്തരം : റാണി സേതുലക്ഷ്മി ഭായ്

➤  ഗാന്ധിജി സന്ദര്‍ശിച്ച തിരുവിതാകൂര്‍ ഭരണതികാരി ?
ഉത്തരം : റാണി സേതുലക്ഷ്മി ഭായ് 

➤  ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുമ്പോള്‍ ഗുരുവായൂര്‍ അമ്പലത്തിലെ ട്രസ്റ്റി ആരായിരുന്നു?
ഉത്തരം: കോഴിക്കോട് സാമൂതിരി

➤  കേരളത്തിലെ ഏതു ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടാണ് അഭിപ്രായം അറിയാനായി ഹിന്ദുക്കളുടെ ഇടയില്‍ ഹിത പരിശോധന നടത്തിയത് ?
ഉത്തരം : ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം

➤  ഏത് സത്യാഗ്രഹ സമരത്തെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജിലാണ് ഗുരുതരമായി പരിക്കേറ്റ് സ്വതന്ത്ര സമര സേനാനി എ ജി വേലായുധന്‍ കൊല്ലപ്പെട്ടത് ?
ഉത്തരം : പാലിയം സത്യാഗ്രഹം

➤  തിരുവിതാം കൂറിലെ കര്‍ഷകരുടെ മഗ്നാകാട്ട എന്നറിയപ്പെടുന്ന വിളംബരം ?
ഉത്തരം : പണ്ടാരപാട്ടം വിളംബരം

➤  1891 ജനുവരി ഒന്നിന്നു തിരുവിതാം കൂര്‍ രാജാവിനു സമര്‍പ്പിക്കപെട്ട മലയാളി മെമ്മോറിയ ലില്‍ എത്ര പേര്‍ ഒപ്പിട്ടു ?
ഉത്തരം: പതിനായിരത്തി ഇരുപത്തി എട്ടുപേര്‍ 

kerala psc navodhanam Renaissance of kerala questions and answers in malayalam for lds and lab attender exam